ഓപ്പറേഷൻ തൂഫാൻ 2.0 - ജനകീയ പ്രചാരണ പരിപാടി കൊടുവായൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
September 29, 2026
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച “ഓപ്പറേഷൻ തൂഫാൻ 2.0” ജനകീയ പ്രചാരണ പരിപാടിയുടെ കൊടുവായൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. മുരുകദാസ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വി. രജിത അധ്യക്ഷത വഹിച്ചു. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ. അബ്ബാസ് സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രിയ സുരേഷ്, മെമ്പർമാരായ ശ്രീ എം. സുധീർ, ശ്രീ ഹക്കീം, ശ്രീമതി ഭാഗ്യലക്ഷ്മി, ശ്രീമതി ഷീല, ശ്രീമതി സുഹൈന, ശ്രീമതി ശോഭന, ശ്രീമതി ഗിരിജ, ശ്രീമതി ഗ്രീഷ്മ, ശ്രീമതി പാർവതി എന്നിവർ ആശംസകൾ അറിയിച്ചു.
പുതുനഗരം പോലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീ കണ്ണദാസൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
പരിപാടിയുടെ ഭാഗമായി തൂഫാൻ പ്രതിജ്ഞ, തൂഫാൻ ഫ്ലാഗ് ഉയർത്തൽ, ബാഡ്ജ് വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ സുരേഷ് നന്ദി രേഖപ്പെടുത്തി.
ലഹരിക്കെതിരെ ഒരുമിച്ച് — ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം.