പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിംഗ് കമ്മിറ്റികൾ : തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ശ്രീ. മുരുകദാസ് വി

പ്രസിഡൻ്റ്

ശ്രീമതി. രജിത വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. ജയപ്രകാശ് കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. പ്രിയ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. അബ്ബാസ് എം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. ശ്രീലേഖ വി

സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങള്‍ : ജില്ല : പാലക്കാട്,  താലൂക്ക് : ചിറ്റൂര്‍,  ബ്ലോക്ക് പഞ്ചായത്ത് : കൊല്ലങ്കോട്,  വില്ലേജുകള്‍ : കൊടുവായൂര്‍ 1, കൊടുവായൂര്‍ 2, അസംബ്ലി നിയോജകമണ്ഡലം : നെന്മാറ, ലോകസഭാ നിയോജകമണ്ഡലം : ചിറ്റൂര്‍, ജനസംഖ്യ : 29197 (2011 സെന്‍സസ് പ്രകാരം), വാര്‍ഡുകള്‍ : 19

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രത്തിലൂടെ...

1956 വരെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാറില്‍ ഉള്‍പ്പെട്ട കൊടുവായൂരിന്റെ പ്രാക്തനചരിത്രം കുതിരവട്ടത്തു സ്വരൂപവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കോഴിക്കോട് സമൂതിരിയുടെ സാമന്തനായിരുന്ന കുതിരവട്ടത്തു നായരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കൊടുവായൂരും സമീപപ്രദേശങ്ങളും. കുതിരവട്ടത്തു തമ്പുരാന്റെ ഭരണസിരാകേന്ദ്രമായിരുന്ന എട്ടുകെട്ടും കോട്ടയും ഈ അടുത്ത കാലം വരെ നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ പരദേവതയായ തിരുവിളയാനാടു ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഗോപുരം മാത്രം ഗതകാല പ്രതാപത്തില്‍ ചരിത്രസാക്ഷിയായി ഇന്നും അവശേഷിക്കുന്നു. കൊടുവായൂരിനു തൊട്ടുള്ള കാക്കയൂരിലെ കേട്ടമല പണ്ടു സാംസ്കാരിക കേന്ദ്രമായിരുന്നു. കോട്ടവായില്‍ എന്നത് കൊടുവായിലൂരും പിന്നീട് കൊടുവായൂരും ആയി ലോപിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു. കൊടുവായൂരില്‍ പണ്ടു “മഗ്മ” എന്ന അതിര്‍ത്തിച്ചുങ്കം, കര്‍ശനമായി യാത്രക്കാരെ തടഞ്ഞു നിര്‍ത്തി പിരിക്കുകപതിവായിരുന്നു....

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 8, 2026

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടെനുബന്ധിച്ചു കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ കൂടുകയുണ്ടായി