കൊടുവായൂര് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിലൂടെ...
1956 വരെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാറില് ഉള്പ്പെട്ട കൊടുവായൂരിന്റെ പ്രാക്തനചരിത്രം കുതിരവട്ടത്തു സ്വരൂപവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കോഴിക്കോട് സമൂതിരിയുടെ സാമന്തനായിരുന്ന കുതിരവട്ടത്തു നായരുടെ ഭരണത്തിന് കീഴിലായിരുന്നു കൊടുവായൂരും സമീപപ്രദേശങ്ങളും. കുതിരവട്ടത്തു തമ്പുരാന്റെ ഭരണസിരാകേന്ദ്രമായിരുന്ന എട്ടുകെട്ടും കോട്ടയും ഈ അടുത്ത കാലം വരെ നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ പരദേവതയായ തിരുവിളയാനാടു ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഗോപുരം മാത്രം ഗതകാല പ്രതാപത്തില് ചരിത്രസാക്ഷിയായി ഇന്നും അവശേഷിക്കുന്നു. കൊടുവായൂരിനു തൊട്ടുള്ള കാക്കയൂരിലെ കോട്ടമല പണ്ടു സാംസ്കാരിക കേന്ദ്രമായിരുന്നു. കോട്ടവായില് എന്നത് കൊടുവായിലൂരും പിന്നീട് കൊടുവായൂരും ആയി ലോപിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു. കൊടുവായൂരില് പണ്ടു “മഗ്മ” എന്ന അതിര്ത്തിച്ചുങ്കം, കര്ശനമായി യാത്രക്കാരെ തടഞ്ഞു നിര്ത്തി...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
ഓപ്പറേഷൻ തൂഫാൻ 2.0 - ജനകീയ പ്രചാരണ പരിപാടി കൊടുവായൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച “ഓപ്പറേഷൻ തൂഫാൻ 2.0” ജനകീയ പ്രചാരണ പരിപാടിയുടെ കൊടുവായൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. മുരുകദാസ് നിർവഹിച്ചു.പഞ്ചായത്ത് വൈസ്...
കൂടുതൽ വായിക്കുക